Back To Top

January 9, 2025

തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം കൊടിയേറി

By

 

പിറവം: പാലച്ചുവട് മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരി കൊടിയേറ്റി. മേൽശാന്തി പൂത്തോട്ട ലാലൻ ശാന്തി, സുധീഷ് ശാന്തി എന്നിവർ സഹകാർമികരായി.

തുടര്‍ന്ന് ദീപക്കാഴ്ചയോടെ ദീപാരാധനയും നടന്നു.ബുധനാഴ്ച മഹാ മൃത്യുഞ്ജയ ഹോമം നടന്നു. തുടർന്ന് അർണ്ണവൃക്ഷ തൈലാധിവാസം ചടങ്ങു് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ വി.എൻ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 9 ന് രാവിലെ 6 ന് ഗണപതി ഹോമം, 8 ന് 1008 കുടം അഭിഷേകം, കലശാഭിഷേകം വൈകീട്ട് 6.30 ന് ദീപക്കാഴ്ച രാത്രി 8 ന് ചാക്യാർ കൂത്ത്‌. തുടർന്ന് എല്ലാ ദിവസങ്ങളിലും, പതിവ് പൂജകളും നടക്കും. 13 ന് രാവിലെ 6 ന് ഗണപതി ഹോമം, 8 ന് 1008 കുടം അഭിഷേകം, കലശാഭിഷേകം. 8.30 ന് നാരായണീയ പാരായണം, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, വൈകീട്ട് 5 ന് ആറാട്ട് ബലിയെ തുടര്‍ന്ന് മഹാദേവനെ ആറാട്ടിനായി എഴുന്നളളിക്കും. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നളളുന്ന മഹാദേവനെ സ്വീകരിച്ച് ദേശം ചുറ്റിയുളള താലപ്പൊലി ഘോഷയാത്രയായി ക്ഷേത്രത്തിലേയ്ക്ക് ആനയിക്കും.

 

Prev Post

ട്രെയിനിൽ നിന്ന് വീണ് യുവാവ് വീണുമരിച്ചു

Next Post

അങ്കണവാടി നിർമ്മാണം കല്ലിടീൽ നടത്തി

post-bars