മൂന്നര പതിറ്റാണ്ടിനു ശേഷം വീണ്ടും അവർ കണ്ടുമുട്ടി
പിറവം: മൂന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ അവർ വിദ്യാർഥികളായിത്തന്നെ വീണ്ടും ക്ലാസ് മുറികളിലിരുന്നു. പഴയ കാല കഥകളിലൂടെ കൂട്ടുകാരേയും, അധ്യാപകരേയും ഓർമിച്ചെടുത്തു.
പിറവം സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ 1990 എസ്എസ്എൽസി ബാച്ചിൻ്റെ പൂർവ വിദ്യാർഥി സംഗമമാണ് ഏറെ ഹൃദ്യമായത്. പഴയ കാല കഥകളിലൂടെ സഞ്ചരിച്ച് കൗമാര കാലങ്ങളെ വീണ്ടും ഇതൾ വിരിയിച്ചെടുത്തു. അക്കാലത്ത് പഠിച്ച ഒട്ടനവധി പേർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗോൾഡൻ-90 എന്ന പേരിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. പ്രോഗ്രാം കൺവീനർ വി.എം. ബിനു അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഡാനിയേൽ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജോമോൻ വർഗീസ്, ടി.കെ. ഷാജി, ദീപ സുരേഷ്, ജിജി പി. ജോയി, വി.എൻ. മീന, നിർമല ബാലമുരുഗൻ, സീന ശ്രീധർ എന്നിവർ പ്രസംഗിച്ചു.