ഉപജില്ലാ സ്കൂള്‍ കായികമേള സമാപിച്ചു. ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എച്ച്‌എസ്‌എസിന് ഓവറോള്‍ കിരീടം.
ഇലഞ്ഞി : ഉപജില്ലാ സ്കൂള്‍ കായികമേള സമാപിച്ചു. ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എച്ച്‌എസ്‌എസിന് ഓവറോള്‍ കിരീടം.
പാലക്കുഴ മേഡല്‍ എച്ച്‌എസ് രണ്ടാം സ്ഥാനവും കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
മാർച്ച് പാസ്റ്റില്‍ കൂത്താട്ടുകുളം ഗവ. യുപി ഒന്നാം സ്ഥാനവും സൗത്ത് മാറാടി ഗവ. യുപി രണ്ടാം സ്ഥാനവും നേടി. എല്‍പി മിനി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപി ഒന്നാമതെത്തി. സൗത്ത് മാറാടി ഗവ. യുപിക്കാണ് രണ്ടാം സ്ഥാനം.
കിഡീസ് വിഭാഗത്തില്‍ ഇലഞ്ഞി സെന്‍റ് പീറ്റേഴ്‌സ് എല്‍പി ഒന്നാം സ്ഥാനവും വടകര എല്‍എഫ് രണ്ടാം സ്ഥാനവും നേടി. യുപി കിഡീസില്‍ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എച്ച്‌എസ് ഒന്നാം സ്ഥാനവും കൂത്താട്ടുകുളം ഗവ. യുപി രണ്ടാം സ്ഥാനവും നേടി. സബ് ജൂണിയർ വടകര എല്‍എഫ്‌എച്ച്‌എസ് ഒന്നാമതെത്തി. ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എച്ച്‌എസിനാണ് രണ്ടാം സ്ഥാനം.
ജൂണിയർ വിഭാഗത്തില്‍ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എച്ച്‌എസ് ഒന്നാമതെത്തി. വടകര എല്‍എഫ് എച്ച്‌എസിനാണ് രണ്ടാം സ്ഥാനം. സീനിയർ വിഭാഗത്തില്‍ പാലക്കുഴ ഗവ.മോഡല്‍ സ്കൂള്‍ ഒന്നാമതെത്തി.
ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എച്ച്‌എസ്‌എസിനാണ് രണ്ടാം സ്ഥാനം. സമാപന യോഗത്തില്‍ പാലക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ് ബിജു മുണ്ടപ്ലാക്കില്‍ സമ്മാന വിതരണം നടത്തി. എഇഒ ബോബി ജോർജ് അധ്യക്ഷത വഹിച്ചു.