Back To Top

December 11, 2024

പാമ്പാക്കുട ഹെൽത്ത്‌ ബ്ലോക്ക് നിലനിർത്താൻ ഐക്യമുന്നണി  പ്രതിഷേധ സമരം നടത്തി.

By

 

പിറവം : പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത്

സെന്റർ ആയി തരാം താഴ്ത്താനുള്ള നീക്കത്തിനെതിരെ പാമ്പാക്കുടയിൽ ഐക്യമുന്നണിയുടെ പ്രതിഷേധം.

മെഡിക്കൽ ഡയറക്ടറുടെ ഉത്തരവിനെ മറികടന്ന് ഹെൽത്ത്ബ്ലോക്ക് രാമമംഗലത്തേയ്ക്ക്മാറ്റുന്നതിന് നേതൃത്വം കൊടുത്ത ആരോഗ്യവകുപ്പ്ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ടായിരുന്നു സമരം. ഉത്തരവ് പുനഃപരിശോധിക്കുവാൻ എം.എൽ.എ.നേതൃത്വം കൊടുക്കണമെന്നും ഐക്യമുന്നണി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി,

ആരോഗ്യ മന്ത്രി, എം.എൽ.എ എന്നിവർക്ക് പരാതി നൽകുമെ

ന്നും നേതാക്കൾ അറിയിച്ചു. ഐക്യമുന്നണി ചെയർമാൻ

ജേക്കബ് മാത്യു അധ്യക്ഷനായി.സഹകരണ ബാങ്ക് പ്രസിഡന്റ്

പ്രഫ. എബി എൻ. ഏലിയാസ്പ്രതിഷേധ സമരം ഉദ്ഘാടനം

ചെയ്തു.പഞ്ചായത്ത് മെമ്പർമാരായ ഫിലിപ്പ് ഇരട്ടിയാനിക്കൽ, ജയന്തി

മനോജ്, രൂപ രാജു, ഐക്യമുന്നണി നേതാക്കളായ രാജു

കോൽപ്പാറ, സ്കറിയ പൊട്ടനാനി, സാബു നാരേക്കാട്ട്, എം.വി.

ജോയി, രാജൻ മാരിയിൽ, ജിജി മണ്ണാത്തിക്കുളം, സാജു ചേന്നം

പറമ്പിൽ, മനോജ് പി.സി, ആൻജീന കുര്യൻ, വർഗീസ് പോൾ

തുടങ്ങിയവർ സംബന്ധിച്ചു ,

 

ചിത്രം : പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത്

സെന്റർ ആയി തരാം താഴ്ത്താനുള്ള നീക്കത്തിനെതിരെ പാമ്പാക്കുടയിൽ ഐക്യമുന്നണിയുടെ പ്രതിഷേധ സമരം പ്രൊഫ. എബി എൻ. ഏലിയാസ് ഉദ്‌ഘാ

ടനം ചെയ്യുന്നു.

Prev Post

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാമ്പാക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത്…

Next Post

ചക്കാലയിൽ പരേതനായ ശ്രീധരൻറെ ഭാര്യ കാർത്തിയാനി 85 നിര്യാതയായി .

post-bars