Back To Top

October 18, 2024

ജോലി സ്ഥലത്തുവച്ച്‌ ആളുമാറി കസ്റ്റഡിയിലെടുത്ത പോലീസ് തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ നൂറു രൂപ നല്‍കി വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതായി അധ്യാപിക.

By

തളിപ്പറന്പ് :ജോലി സ്ഥലത്തുവച്ച്‌ ആളുമാറി കസ്റ്റഡിയിലെടുത്ത പോലീസ് തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ നൂറു രൂപ നല്‍കി വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതായി അധ്യാപിക.

മഴൂർ സ്വദേശിനിയും എറണാകുളം കൂത്താട്ടുകുളത്തെ സ്വകാര്യസ്കൂളിലെ അധ്യാപികയുമായ എൻ. ഹൈമവതിയാണ് വളപട്ടണം പോലീസ് സ്റ്റേഷനിലെ പോലീസുകാരായ കിരണ്‍, നിഷിത, കൂത്താട്ടുകുളം സ്റ്റേഷനിലെ അനില്‍ കുര്യാക്കോസ് എന്നിവർക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജോലി സ്ഥലത്തുവച്ച്‌ ആളുമാറി കസ്റ്റഡിയിലെടുത്ത പോലീസ് തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ നൂറു രൂപ നല്‍കി വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതായി അധ്യാപിക.ഇക്കഴിഞ്ഞ അധ്യാപകദിനമായ ഒക്ടോബർ അഞ്ചിന് താൻ ജോലി ചെയ്യുന്ന സ്കൂളിലെത്തിയ വളപട്ടണം സ്റ്റേഷനിലെ പോലീസുകാർ തനിക്കെതിരെആറ് അറസ്റ്റ് വാറണ്ടുകളും നാല് ചെക്കുകേസുകളുമുണ്ടെന്ന് പറഞ്ഞ് രേഖകളൊന്നും കാണിക്കാതെ കസ്റ്റഡിയിലെടുക്കുകയായിരന്നു. നേരത്തെ കണ്ണപുരത്ത് വാടകയക്ക് താമസിച്ച്‌ തട്ടിപ്പ് നടത്തി കഴിഞ്ഞ 15 വർഷമായി ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതിയാണെന്നായിരുന്നു പോലീസ് ആരോപിച്ചത്. പോലീസുകാരോട് ആളുമാറിയതാണെന്നും താൻ കണ്ണപുരത്ത് വാടകയക്ക് താമസിച്ചിട്ടില്ലെന്നും മഴൂരില്‍ അന്വേഷിച്ചാല്‍ യാഥാർഥ്യം ബോധ്യമാകുമെന്നും മികച്ച പോസ്റ്റുമാനുള്ള പുരസ്കാരം നേടിയ പോസ്റ്റ്മാന്‍റെ മകളാണ് താനെന്നും പറഞ്ഞിട്ടും വിശ്വസിച്ചില്ല. താൻ പറയുന്നതെല്ലാം തട്ടിപ്പാണെന്ന് പറഞ്ഞ പോലീസ് സംഘം ബലമായി ജീപ്പില്‍ പിടിച്ചു ക‍യറ്റി കൂത്താട്ടുകുളം സ്റ്റേഷനിലെത്തിച്ചു. തുടർന്ന് വളപട്ടണത്തേക്ക് കൊണ്ടുപോകാനായി ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ സ്കൂളിലെ സഹപ്രവർത്തകർ കൂത്താട്ടുകളം പോലീസ് സ്റ്റേഷനിലും തുടർന്ന് വളപട്ടണം പോലീസ് സ്റ്റേഷനിലെ സിഐയുമായി ബന്ധപ്പെട്ടപ്പോള്‍ ആളുമാറിയെന്ന് സിഐ ബന്ധപ്പെട്ട പോലീസുകാരെ അറിയിച്ചു. ഇതോടെ നിഷിത എന്ന പോലീസുകാരി 100 രൂപ നല്‍കി പൊയ്ക്കോ എന്ന് പറഞ്ഞ് ബസ് സ്റ്റോപ്പില്‍ ഉപേക്ഷിച്ച കടന്നുകളയുകയായിരുന്നു. മാനസിക സമ്മർദത്താലും അപമാനത്താലും ബസ് സ്റ്റോപ്പില്‍ തളർന്നിരുന്ന തന്നെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസ് നടപടിയെത്തുടർന്ന് സ്കൂളിലെ ജോലിയും നഷ്ടപ്പെട്ടു. സ്കൂളില്‍വച്ച്‌ വളരെ മോശമായ രീതിയിലാണ് പോലീസുകാർ പെരുമാറിയതെന്നും ഹൈമവതി പറഞ്ഞു. കൃത്യമായ പരിശോധന നടത്താതെയും താൻ പറയുന്നത് വിശ്വസിക്കാതെയും പൊതുജനമധ്യത്തില്‍ തന്നെ അവഹേളിച്ച ചെയ്ത പോലീസുകാർക്കെതിരേ നടപടി വേണമെന്ന് കാണിച്ച്‌ വനിതാ കമ്മീഷനും ഉന്നത പോലീസുദ്യോഗസ്ഥർക്കും പരാതി നല്‍കിയിരിക്കുകയാണെന്ന് ഹൈമവതി പറഞ്ഞു.

Prev Post

ഉപജില്ലാ സ്കൂള്‍ കായികമേള സമാപിച്ചു. ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എച്ച്‌എസ്‌എസിന് ഓവറോള്‍ കിരീടം.

Next Post

സിപിഐ എം രാമമംഗലം ലോക്കൽ സമ്മേളനം നടത്തി.

post-bars