സെന്റ് ഫിലോമിനാസ് സ്വിമ്മിംഗ് പൂളിൽ നീന്തൽ മത്സരം സമാപിച്ചു .
പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിന്റെ നീന്തൽ
കുളത്തിൽ നടന്നുവന്ന നീന്തൽമത്സരം സമാപിച്ചു. നീന്തൽ മത്സരത്തിൽ
സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി ഇരുനൂറോളം
കുട്ടികൾ പങ്കെടുത്തു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ
മത്സരാർത്ഥികൾ ബ്രെസ്റ്റ് സ്ട്രോക്ക് , ബാക്ക് സ്ട്രോക്ക്, ഫ്രീ സ്റ്റൈൽ
എന്നീ ഇനങ്ങളിലാണ് മത്സരം നടത്തിയത്. വിജയികൾക്ക് സീനിയർ
പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ സമ്മാനങ്ങൾ
വിതരണം ചെയ്തു. ജോജു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ ക്ലിന്റ് ജോണി , വിഷ്ണു പി.ജെ ,ബിന്ദു കെ.കെ, സോനാ
സുധീഷ് എന്നിവർ പ്രസംഗിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂൾ സിമ്മിംഗ് പൂളിൽ
നടന്ന നീന്തൽ മത്സരത്തിൽ വിജയികളായവർക്ക്
സീനിയർ പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ
സമ്മാനങ്ങൾ വിതരണം
ചെയ്യുന്നു.