സിൽവർ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു
കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഴുവന്നൂർ യൂണിറ്റിൻ്റെ സിൽവർ ജൂബിലി മന്ദിരം ജില്ലാ പ്രസിഡൻ്റ് പി.സി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഇ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ. ജെ. റിയാസ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ലൈഫ് മെമ്പർഷിപ്പ് ജില്ലാ ട്രഷറാർ അജ്മൽ ചക്കുങ്ങൽ, പേട്രൺ മെമ്പർഷിപ്പ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ്. മാത്യു എന്നിവർ വിതരണം ചെയ്തു. പേട്രൺ മെമ്പർമാരെ ജില്ല വൈസ് പ്രസിഡന്റ് ജിമ്മി ചക്യാത്ത് ആദരിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് സി.ജി. ബാബു, നിയോജക മണ്ഡലം സെക്രട്ടറി സോണി ആൻ്റണി, സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ഹസൈനാർ, യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, മർക്കൻ്റയിൻ വൈസ് പ്രസിഡന്റ് ബാബു കുരുത്തോല, യൂണിറ്റ് ജനറൽ സെക്രട്ടറി കെ.എൻ. ശിവൻ, ട്രഷറാർ എൽദോ പി. വർഗീസ്, രക്ഷാധികാരി ചാണ്ടി എം. കുര്യൻ തരകൻ, വൈസ് പ്രസിഡന്റ് എ.പി. രവീന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി രഞ്ജിത്ത് ആർ. നായർ, വി.ജി. സജീവ് എന്നിവർ പ്രസംഗിച്ചു.
Get Outlook for Android