പിറവം നഗരസഭാ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ രണ്ടാംഘട്ട പ്രവർത്തനം ആരംഭിച്ചു.
പിറവം : ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് പിറവം നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ രണ്ടാംഘട്ട ഉദ്ഘാടനവും സ്വച്ഛത ഈ സേവ 2024 ക്യാമ്പയിനിന്റെ സമാപനവും മെഗാ ക്ലീനിങ് ഡ്രൈവിന്റെ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. വൈസ് ചെയർമാൻ കെ പി സലിം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ്, കൗൺസിലർമാരായ ഗിരീഷ് കുമാർ, ജോജി മോൻ, ബാബു, രമ വിജയൻ, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ , ശുചീകരണ വിഭാഗം ജീവനക്കാർ, പിറവം ബിപിസി കോളേജ് എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു. നഗരസഭാ പരിസരവും, കളമ്പൂർ സ്കൂൾ പരിസരവും വൃത്തിയാക്കി. റീച്ച് എന്ന വേൾഡ് വൈഡ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ മാർക്കറ്റും പരിസരവും, മറ്റ് രാഷ്ട്രീയ സന്നദ്ധ സംഘടനയുടെ സഹായത്തോടെ മൂവാറ്റുപുഴയാറിലെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും ചെയ്തു.
ചിത്രം : പിറവം നഗരസഭയിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ രണ്ടാംഘട്ട ഉദ്‌ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.