റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം നടത്തി.
പിറവം: പാമ്പാക്കുട ടൗൺ റെസിഡന്റ്സ് അസ്സോസിയേഷൻ വാർഷികം സമ്മേളനം അനൂപ് ജേക്കബ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു.
പി. ജെ. ജോർജ്ജ് അധ്യക്ഷത വഹിച്ചു. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകാന്ത് നന്ദനൻ, വാർഡ് മെമ്പർമാരായ ജിനു സി. ചാണ്ടി, രാധാ നാരായണൻകുട്ടി, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എബി എൻ ഏലിയാസ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ റസിഡന്റ്‌സ് അസ്സോസിയേഷൻ വയോജനങ്ങളെ ആദരിക്കൽ, അവാർഡ് വിതരണം ,എന്നിവ നടത്തി. പുതിയ ഭാരവാഹികളായി പി. ജെ. ജോർജ്ജ് (പ്രസിഡന്റ്), അനിത സജി (വൈ. പ്രസിഡന്റ്) ,മാത്യു കെ. ജോൺ (സെക്രട്ടറി), സി. എസ്. പൗലോസ് (ജോ. സെക്രട്ടറി) ,എം. ആർ. വിശ്വംഭരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രം : പാമ്പാക്കുട ടൗൺ റെസിഡന്റ്സ് അസ്സോസിയേഷൻ വാർഷികം സമ്മേളനം അനൂപ് ജേക്കബ് എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു.