പെൻഷനേഴ്സ് യൂണിയൻ നവാഗതർക്ക് സ്വീകരണവും അംഗത്വ വിതരണവും നടത്തി.
പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പിറവം സൗത്ത് യൂണിറ്റിൽ നവാഗതർക്ക് നൽകിയ സ്വീകരണത്തിന്റെയും , അംഗത്വ വിതരണത്തിന്റെയും ഉദ്ഘാടനം മുൻസിപ്പൽ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു . യൂണിറ്റ് പ്രസിഡണ്ട് പി.എം. കുരിയൻ അധ്യക്ഷത വഹിച്ചു. ഫോക്ക്ലോർ അവാർഡ് ജേതാവ് മുടിയേറ്റ് കലാകാരൻ കെ.പി. മോഹനനെ യോഗത്തിൽ ആദരിച്ചു. തുടർന്ന് ചികിത്സയിൽ കഴിയുന്ന മുകേഷ് തങ്കപ്പൻ ചികിത്സ സഹായ നിധിയിലേക്ക് പെൻഷൻ കുടുംബം സമാഹരിച്ച തുക മുൻസിപ്പൽ ചെയർ പേഴ്സണ്‍ കൈമാറി. കെ.എം. തോമസ്, സി.കെ. സോമൻ, അമ്മിണി അമ്മാൾ ,ടി.ജെ. തോമസ് , സി.ടി. ദേവദാസ്, എം. കുര്യാക്കോസ്, പുഷ്പ്പ ലത , പി.ടി. സരളമ്മ എന്നിവർ പ്രസംഗിച്ചു.