വൊക്കേഷണ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഡിസംബർ 26 27 28 തീയതികളിൽ നടക്കുന്ന എറണാകുളം ജില്ലാ ക്ഷീരസംഗമം 2024-25 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം തിരുമാറാടി ക്ഷീരസംഘത്തിൽ വച്ച് നടന്നു.
തിരുമാറാടി : വൊക്കേഷണ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഡിസംബർ 26 27 28 തീയതികളിൽ നടക്കുന്ന എറണാകുളം ജില്ലാ ക്ഷീരസംഗമം 2024-25 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം തിരുമാറാടി ക്ഷീരസംഘത്തിൽ വച്ച് നടന്നു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാന് കൈമാറി ലോഗോപ്രകാശനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശിന്റെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ഡോജിൻ ജോൺ, പി.എസ്.വിജയകുമാരി അംഗങ്ങളായ സി.ടി.ശശി, സിബി ജോർജ്, കുഞ്ഞുമോൻ ഫിലിപ്പ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, സ്ഥിരംസമിതി അധ്യക്ഷ രമ എം.കൈമൾ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.രാജ്കുമാർ, ആലീസ് ബിനു, ഇ.ആർ.സി.എം.യു മുൻ ചെയർമാൻ ജോൺ തെരുവത്ത്, ജില്ല ഡയറി എക്സ്റ്റൻഷൻ ആഫീസർ രതീഷ് ബാബു ക്ഷീരസംഘം പ്രസിഡന്റുമാർ, ക്ഷീരസംഘം ജീവനക്കാർ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : എറണാകുളം ജില്ലാ ക്ഷീരസംഗമം 2024-25 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാന് കൈമാറി നിർവഹിക്കുന്നു.