Back To Top

September 24, 2024

ദേശീയപാത അടച്ചിട്ട് മരം മുറി. പ്രദേശത്ത് വ്യാപക പ്രതിഷേധം. രാത്രി വൈകിയും ചൂണ്ടിയും സമീപ പ്രദേശവും ഇരുട്ടിൽ തന്നെ.

By

 

കോലഞ്ചേരി: വേണ്ട രീതിയിൽ യാതൊരു മന്നറിയിപ്പും നല്കാതെ കൊച്ചി ധനുഷ്കോടി ദേശീയപാത മണിക്കൂറോളം അടച്ചിട്ട് മരം മുറി നടത്തിയതിൽ വ്യാപക പ്രതിഷേധം. ഇന്നലെ രാവിലെ 8.30 മുതൽ രാത്രി 7.45 വരെയാണ് കൊച്ചി-ധനുഷ്കോടി ദേശീയപാത ചൂണ്ടി മുതൽ പത്താമയിൽ വരെ അടച്ചിട്ടത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വടയമ്പാടി സ്കൂളിനോട് ചേർന്നുള്ള മൂന്ന് മാവുകൾ മുറിക്കാൻ വേണ്ടിയാണ് ദേശീയ പാത അടച്ചിട്ടത്. ദേശീയ പാത അടച്ചിട്ട് റോഡിലേക്ക് കൂറ്റൻ വൈദ്യുതി ലൈനുകളും വിവിധ കേബിൾ ലൈനുകളും മറ്റും അഴിച്ചിട്ടാണ് മാവുകൾ മുറിച്ച് ക്രെയ്നുപയോഗിച്ച് തടി മാറ്റിയത്.ഓണം കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായ ഇന്നലെ ആയിരക്കണക്കിന് വാഹന യാത്രക്കാരാണ് ഇതിലൂടെ സഞ്ചരിച്ച് ജോലിക്കും മറ്റും പോകേണ്ടിയിരുന്നത്. ഓണാവധി കഴിഞ്ഞ് വിവിധ പ്രദേശങ്ങളിലെ സ്കൂളിലേക്കും -കോളജിലേക്കും പോകേണ്ട നൂറ് കണക്കിന് കൊച്ച് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും ബുദ്ധിമുട്ടി. കോലഞ്ചേരി മെഡിക്കൽ കോളജിലേക്കുൾപ്പെടെ എറണാകുളത്തെ വിവിധ ആശുപത്രികളിലേക്ക് പോകേണ്ട ആമ്പുലൻസുകളും ഇത് മൂലം ബുദ്ധിമുട്ടി. മരം മുറി മൂലം

ചൂണ്ടിയും പരിസര പ്രദേശങ്ങളും അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിലായി എന്ന് പറയേണ്ടി വരും.

ദേശീയ പാത അടച്ചതോടെ പത്താമയിൽ തിരിഞ്ഞും ചൂണ്ടിയിൽ നിന്നുമുള്ള മറ്റ് ചെറു വഴികൾ ഉപയോഗിച്ചാണ് അത്യാവശ്യക്കാർ കടന്ന് പോയത്. എന്നാൽ വൈകിട്ട് തിരക്കേറിയതോടെ ഇതും താളം തെറ്റി.

വൈദ്യുതി ഓഫീസിൻ്റെ മാത്രം മുന്നറിയിപ്പാണ് പ്രദേശവാസികൾക്ക് ലഭിച്ചിരുന്നുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.വൈകിട്ട് 6 മണിയായിട്ടും ദേശീയപാത റോഡ് തുറന്ന് കൊടുക്കാത്തതിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം വന്നതോടെ കാര്യങ്ങൾ വഷളായി.വേണ്ടത്ര അറിയിപ്പ് കിട്ടാതെ രാവിലെ മുതൽ ദേശീയ പാതയിൽ കുടുങ്ങി കിടക്കേണ്ടി വന്ന വല്ലാർപ്പാടത്തേക്ക് ലോഡുമായി വന്ന കൂറ്റൻ കണ്ടെയ്നറുകളിലെ ഡ്രൈവർമാർ ഉൾപ്പെടെ പ്രധിഷേധം കടുപ്പിച്ചതോടെയാണ് പണിക്ക് വേഗത വരുത്തിയത്. വിഷയത്തിൽ പൂതൃക്ക മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രധിഷേധം കടുപ്പിച്ചതോടെ പണി അവസാനിപ്പിച്ച് ദേശീയ പാത തുറന്ന് കൊടുക്കുകയായിരുന്നു.

 

 

 

ഫോട്ടോ: 1)ദേശീയ പാത അടച്ചിട്ടത് മൂലം രാവിലെ മുതൽ റോഡിൽ കുടും ങ്ങിയ കണ്ടെയ്നർ ലോറികൾ.

2) കൊച്ചി-ധനുഷ്കോടി ദേശീയ പാത ചൂണ്ടിയിൽ റോഡ് അടച്ചിട്ട് നടത്തുന്ന മരം മുറി.

3 ) മണിക്കൂറോളം റോഡ് അടച്ചിട്ടതിൽ സഹിക്കെട്ട് പ്രധിഷേധം നടത്തുന്ന ലോറി ഡ്രൈവർ.

 

 

 

സജോ സക്കറിയ ആൻഡ്രൂസ് -കോലഞ്ചേരി

 

Get Outlook for Android

Prev Post

പണം കൊടുക്കാതെ മദ്യം എടുത്ത് മുങ്ങാൻ പൊലീസുകാരൻ്റെ ശ്രമം. പിടിച്ച് നിർത്താൻ ശ്രമിച്ച…

Next Post

താൽക്കാലിക ഒഴിവ്‌.

post-bars