നഗരസഭ ഓണോത്സവ ആഘോഷങ്ങൾ ചുരുക്കി വയനാട് ദുരിതബാധിതർക്ക് വീടു വെച്ചു നൽകും
കുത്താട്ടുകുളം : നഗരസഭ ഓണോത്സവ ആഘോഷങ്ങൾ ചുരുക്കി വയനാട് ദുരിതബാധിതർക്ക് വീടു വെച്ചു നൽകുമെന്ന് നഗരസഭ അധ്യക്ഷ വിജയാ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, എന്നിവർ പറഞ്ഞു. 11 മുതൽ കെഎസ്ആർടിസി സ്റ്റാൻ്റിനു സമീപം മുനിസിപ്പൽ മൈതാനത്ത് അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തിക്കും.18 ന് രാവിലെ 9 ന് ഉദ്ഘാടന സമ്മേളനം, പൂക്കള മത്സരം,കരോക്കെ ഗാനമേള 19 ന് രാവിലെ 9 മുതൽ പ്രാദേശിക കലാകാരന്മാരുടെ കലാവതരണം. 20ന് രാവിലെ 9 മുതൽ കുടുംബശ്രീ കലോത്സവം. പൂക്കള മത്സരത്തിലും പ്രാദേശിക കലാമേളയിലും പങ്കെടുക്കുന്നവർ 10 ന് വൈകിട്ട് 5 ന് മുമ്പ് നഗരസഭാ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. നഗരസഭ അധ്യക്ഷ ചെയർമാനായും, പ്രതിപക്ഷ നേതാവ്
പ്രിൻസ് പോൾ ജോൺ
ജനറൽ കൺവീനറായും, ഉപാധ്യക്ഷൻ ട്രഷററുമായി 51 അംഗ സ്വാഗത സംഘം പ്രവർത്തനം തുടങ്ങി.