Back To Top

March 21, 2025

കൃഷിക്കും അനുബന്ധ മേഖലക്കും പ്രധാന്യം നൽകി മണീട് ഗ്രമ പഞ്ചയാത്ത്‌ ബജറ്റ് അവതരിപ്പിച്ചു.

By

 

പിറവം : 26,67,62, 442- / രൂപ ആകെ വരവും 26, 50,79,718 – /രൂപചിലവും 16,82,724 – /രൂപ നീക്കിയിരിപ്പും വരുന്ന മണീട് ഗ്രാമ പഞ്ചായത്ത്‌ ബഡ്‌ജറ്റ്‌ വൈസ് പ്രസിഡൻ്റും ധനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മോളി തോമസ് അവതരിപ്പിച്ചു. പഞ്ചയാത്ത്‌ പ്രസിഡണ്ട് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലയിൽ ആദ്യത്തെ മാലിന്യമുക്ത തദ്ദേശ സ്വയം ഭരണ സ്ഥാപനമായി മാറിയ മണീടിൽ കൃഷിക്ക് പ്രാധാന്യം നൽകി കൊണ്ടും വിവിധ സി.എസ്.ആർ. ഫണ്ടുകൾ ഉപയോഗിച്ച് മൾട്ടിലെവൽ ഫിസിയോതെറാപ്പി സെൻ്റർ നെച്ചൂർ എൽ.പി. സ്കൂളിൻ്റെ നവീകരണം കൂട്ടണം പുറത്ത് ചിറയോടനുബന്ധിച്ചുള്ള ഹാപ്പിനസ് പാർക്കിൻ്റെ പൂർത്തീകരണം ഹൈടെക് അങ്കണവാടികൾ അടക്കമുള്ള വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യം വച്ചിട്ടുള്ളത്. ദാരിദ്ര്യ ലഘുകരണത്തിന്373 33400 രൂപ വകയിരുത്തിയിരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് 2,75,94,000 രൂപയും നെൽ

കൃഷിക്കും അനുബന്ധ മേഖലക്കും 1 1498869 രൂപയും വകയിരുത്തി കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്

യോഗത്തിൽ ജോബ് പി.എസ് , അനീഷ് സി.ടി. , മിനി തങ്കപ്പൻ മുൻ പ്രസിഡൻ്റുമാരായ വി.ജെ. ജോസഫ് ശോഭ ഏലിയാസ് പ്രദീപ് പി.കെ. ജ്യോതി രാജീവ് ആഷ്ലി എൽദോ , രഞ്ജി സുരേഷ് , പ്രമോദ് പി. , ബിനി ശിവദാസ് , മിനു മോൻസി സോജൻ എ.കെ. , പഞ്ചായത്ത് സെക്രട്ടറി അനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം : മണീട് ഗ്രാമ പഞ്ചായത്തിലെ ബഡ്‌ജറ്റ്‌ അവതരണത്തിൽ പ്രസിഡണ്ട് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു പ്രസംഗിക്കുന്നു.

 

Prev Post

ഇലഞ്ഞി സെന്റ് ഫിലോമിനാസ് വാർഷിക ആഘോഷം നടത്തി.

Next Post

മുതിർന്ന പൗരന്മാരുടെ നേതൃത്വത്തിൽ പിറവത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു .   …

post-bars