പിറവത്ത് വഴി വിളക്കുകൾ കണ്ണടച്ച് നിൽക്കുന്നു – നാട്ടുകാർ പ്രതീകാത്മ പ്രതിഷേധം നടത്തി
പിറവം : പിറവത്ത് കക്കാട് ജെ എം പി റോഡിൽ വഴി വിളക്കുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് നാട്ടുകാർ പ്രതീകാത്മ പ്രതിഷേധം നടത്തി.വിളക്കിന് പകരം പന്തം തെളിയിച്ചാണ് പടവെട്ടി പാലത്തിനു സമീപം നാട്ടുകാർ പ്രതിഷേധം നടത്തിയത്. പടിവെട്ടി പാലം കൈവരികൾ തകർന്നു അപകടാവസ്ഥയിലായ നിലയിലാണ് . പെരുവം മുഴി -പിറവം -പെരുവ റോഡ് നിർമ്മാണം മുടങ്ങിയതില ഈ വഴിയുള്ള യാത്ര ദുഷ്ക്കരമായ അവസ്ഥയിലാണ് . പടവെട്ടി പാലം പുനർ നിർമ്മിക്കാനുള്ള നടപടി തുടങ്ങിയിട്ടുപോലുമില്ല . കരാറുകാരൻ നിർമ്മാണം പാതി വഴിൽ ഉപേക്ഷിച്ചു പോയതിനാൽ ഇനി പുതിയ ടെണ്ടർ വളച്ചു മാത്രമേ നിർമ്മാണം ആരംഭിക്കുകയുള്ളൂ . എവിടെ വഴി വിളക്കുകൾ എത്രയും വേഗം പുനസ്ഥാപിക്കുകയും , പാലം നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. സമരത്തിന് ബേബിച്ചൻ തോമസ്, വിനോദ് പാമ്പ്രാസ്,
രാജീവ് കല്ലുംകൂട്ടത്തിൽ ജോയി പാലക്കൽ,സിജോ മടത്തികാലയിൽ പീറ്റർ കൊടുക്കോലിൽ , ഷാജി കോട്ടപ്പുറത്തു, , ഉണ്ണി പ്ലാഞ്ചുവട്ടിൽ, കുര്യൻ ചേറക്കൽ എന്നിവർ നേതൃത്വം നൽകി.
ചിത്രം : പിറവത്ത് കക്കാട് ജെ എം പി റോഡിൽ വഴി വിളക്കുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് നാട്ടുകാർ പന്തം കൊളുത്തി പ്രതീകാത്മ പ്രതിഷേധം നടത്തുന്നു.