മാലിന്യം നിറഞ്ഞു ടൗണിലെ ഓടകൾ – പരിസരവാസികൾ ദുരിതത്തിൽ
പിറവം : പിറവം ടൗണിൽ പൊതു മാർക്കറ്റിനു പിറകിലുള്ള ഓടകളിലൂടെ കക്കൂസ് മാലിന്യമടക്കമുള്ള മലിന ജലം ഒഴുകുന്നതായി പരാതി. ഇതുമൂലം പരിസരവാസികൾ ദുരിതത്തിലായിരിക്കുകയാണ് , കക്കൂസ് മാലിന്യമടക്കമുള്ളവ ഒഴുകുന്നതിനാൽ അസഹ്യമായ ദുർഗന്ധം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്. ഇതോടൊപ്പം കൊതുക് ശല്യവും അതിരൂക്ഷമായിരിക്കുകയാണ്. കടുത്ത വേനൽ ആയതിനാൽ
ജലം ഒഴുകിപ്പോകാത്ത നിലയിൽ കെട്ടിക്കിടക്കുകയാണ്. മാസങ്ങൾക്കു മുൻപ് പരിസരവാസികളുടെ പരാതിയെ തുടർന്ന് നഗരസഭാ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും വീണ്ടും പഴയ രീതിയൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. പിറവം ബസ് സ്റ്റാൻഡിന് സമീപമുള്ള ഓടകളിൽ നിന്നുള്ള മലിനജലം മാർക്കറ്റിനു പിറകിലുള്ള ഓടയിലൂടെ ഒഴുകി ചാപ്പലിനു സമീപം എത്തി പിറവം പുഴയിലാണ് പതിക്കുന്നത് . ഇതുമൂലം പുഴയിലെ ജലവും മലിനീകരിക്കപ്പെടുകയാണ്. എത്രയും വേഗം ഓടകൾ ശുചീകരിക്കുകയും, മലിന ജലം ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.
ചിത്രം : പിറവം പൊതു മാർക്കറ്റിന് പിറകിലുള്ള ഓടയിൽ മലിന ജലം കെട്ടിക്കിടക്കുന്ന നിലയിൽ.