ജില്ല ക്ഷീരസംഗമം ഡിസംബർ 14 ന് തിരുമാറാടിയിൽ നടക്കും.
തിരുമാറാടി : ജില്ല ക്ഷീരസംഗമം
ഡിസംബർ 14 ന് തിരുമാറാടിയിൽ നടക്കും. വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന ക്ഷീരസംഗമം തിരുമാറാടിയിൽ വച്ച് ഡിസംബർ 14 നു മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണയോഗം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് അധ്യക്ഷത വഹിക്കും. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, വൈസ് പ്രസിഡന്റ് എൽസി ടോമി, മെമ്പർ അഡ്വ.ജിൻസൺ വി. പോൾ, തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്,
സി.വി.ജോയി, മിൽമ എറണാകുളം മേഖലാ യൂണിയൻ മുൻ ചെയർമാൻ ജോൺ തെരുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഫ്രാൻസിസ് ജോൺ എം.പി., അനൂപ് ജേക്കബ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ എന്നിവർ രക്ഷാധികാരികളും പ്രമുഖ ജനപ്രതിനിധികൾ ക്ഷീരസംഘം ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സ്വാഗത സംഘവും വിവിധ ഉപസമിതികളും രൂപീകരിച്ചു.
ഫോട്ടോ : തിരുമാറാടിയിൽ നടക്കുന്ന ക്ഷീരസംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.