നടപ്പാത നിർമ്മാണം പൂർത്തീകരിച്ചു .
പിറവം : നഗരസഭയിലെ 14 ഡിവിഷൻ ഇടപ്പള്ളിച്ചിറയിൽ പൂർത്തീകരിച്ച ബിപിസി കോളേജ് നടപ്പാതയുടെ ഉൽഘാടനം ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. നിരവധി കുടുംബങ്ങൾക്ക് സഹായകരം ആകുന്ന ഈ നടപ്പാതക്ക് 2 .35 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഡോ അജേഷ് മനോഹർ കൗൺസിലർ മാരായ പി. ഗിരീഷ് കുമാർ, ജോജിമോൻ ചരുപ്ലാവിൽ എ.ഇ. പൗർണമി,ആശ പി ജോമോൻ, നിത്യ രാജേഷ്,രത്നകരൻ,ശശി,ബാബു,വർക്കി,സുകുമാരൻ,രേഷ്മി ഗിരീഷ് എന്നിവർ പങ്കെടുത്തു.
ചിത്രം : പിറവം നഗരസഭയിലെ ഇടപ്പള്ളിച്ചിറയിൽ പൂർത്തീകരിച്ച ബിപിസി കോളേജ് നടപ്പാതയുടെ ഉൽഘാടനം ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.