സിവിൽ സപ്ലൈ കോർപ്പറേഷൻ അടച്ചുപൂട്ടിയ മുത്തോലപുരത്തെ മാവേലി സ്റ്റോർ പുനരാരംഭിച്ചു
ഇലഞ്ഞി : സിവിൽ സപ്ലൈ കോർപ്പറേഷൻ അടച്ചുപൂട്ടിയ മുത്തോലപുരത്തെ മാവേലി സ്റ്റോർ പുനരാരംഭിച്ചു. സ്ഥാപനത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി ജോസഫ്, മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.ജോൺ മറ്റം, സ്ഥിരം സമിതി അധ്യക്ഷമാരായ ഷേർളി ജോയ്, ഡോജിന് ജോൺ, ജിനി ജിജോയ്, പഞ്ചായത്ത് അംഗങ്ങളായ മോളി എബ്രഹാം, ജോർജ് ചമ്പമല, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, സുജിത സദൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടേൽ, കെ.ജി.ഷിബു, സിജു മോൻ ജോസഫ്, ബിജുമോൻ ജോസഫ്, പി.കെ.ജോസ്, രാജു തുരുത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : മുത്തോലപുരത്ത് പുനരാരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കുന്നു.