Back To Top

September 10, 2024

പിറവത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

By

 

പിറവം : കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മാഫിയകളുടെ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയിലിടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഗ്രസ്‌ പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് പ്രവർത്തകർ ബസ് സ്റ്റാന്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.ആർ പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, ജെയ്സൺ പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

ചിത്രം : മാഫിയകളുടെ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ടു പിറവം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു

.

Prev Post

കൃഷി ഭവനിൽ ഓണം കർഷക വിപണി

Next Post

പിറവത്ത് മിണ്ടാപ്രാണിയോട് ക്രൂരത, പശുക്കളെ വെട്ടിപ്പരിക്കേല്‍പിച്ചു, ഒരെണ്ണം ചത്തു.

post-bars