പിറവത്ത് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു കയറി
പിറവം: പിറവം – കൂത്താട്ടുകുളം റോഡിൽ ഇല്ലിക്കമുക്കടയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു കയറി.
പിറവത്തുനിന്നും ഇല്ലിക്കമുക്കടയിലേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇരുചക്ര വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഓടയിലേക്ക് പതിച്ചു മതിലിടിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നുമണിയോടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
ചിത്രം : പിറവം – കൂത്താട്ടുകുളം റോഡിൽ ഇല്ലിക്കമുക്കടയ്ക്കു സമീപം നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു കയറിയ കാ
ർ.