ബൈക്ക് മോഷ്ട്ടാവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു.
പിറവം : കഴിഞ്ഞ ശിവരാത്രി ദിവസം പാഴൂർ മുല്ലൂർ പടിക്ക് സമീപമുള്ള ടൂവീലർ വർക്ക് ഷോപ്പിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ പിറവം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. പിറവം പാഴൂർ പൂഴിമല സ്വദേശിയായ ചെറുവേലിക്കുടിയിൽ രതീഷിന്റെ മകൻ നിതീഷിനെയാണ് 20 കോടതി ശിക്ഷിച്ചത്. മോഷണം നടത്തിയ ബൈക്കിൽ കറങ്ങി നടന്ന പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പിറവം പോലീസ് പിടിച്ചിരുന്നു
.