മണീടിനെ ഹരിതാഭമാക്കി പ്രഖ്യാപനം നടത്തി
പിറവം : സംസ്ഥാന ഗവണ്മെന്റിന്റെ മാലിന്യമുക്തം – നവകേരളം
ക്യാമ്പയിന്റെ ഭാഗമായി മണീട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ യൂണിറ്റുകളേയും, മുഴുവൻ അംഗനവാടികളേയും, പഞ്ചായത്തിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപനം നടത്തി. ഇതോടൊപ്പം പേപ്പർ മാലിന്യങ്ങൾ ഉന്മൂലനം ചെയ്യാനായി രണ്ട് ഇൻസുലേറ്ററുകളും സ്ഥാപിച്ച് പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. മാലിന്യനിർമ്മാർജ്ജന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് സ്വന്തമായി വാഹനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, അവർക്ക്ഡ്രൈവിംഗ് പരിശീലനം നൽകി മികച്ച സാരഥികളാക്കി. ഇതോടനുബന്ധിച്ചു നടന്ന യോഗം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ പി.കെ. പ്രദീപ്, ജ്യോതി രാജീവ്, ജോബ്, . മിനി തങ്കപ്പൻ, വി.ജെ. ജോസഫ്, പ്രമോദ്, എ.കെ. സോജൻ ,ബിനി ശിവദാസ്, മിനു മോൻസി, . രഞ്ജി സുരേഷ്, ശോഭ ഏലിയാസ് സെക്രട്ടറി അനിമോൾ, മോഹൻദാസ് മറ്റു ഭാരവാഹികൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിച്ചു.
ചിത്രം : മണീട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ യൂണിറ്റുകളേയും, മുഴുവൻ അംഗനവാടികളേയും, പഞ്ചായത്തിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്ന യോഗം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.