വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികൾ സമാഹരിച്ച തുക കളക്ടർക്ക് കൈമാറി.
പിറവം : ആരക്കുന്നം സെന്റ് ജോർജ്ജസ്ഹൈസ്ക്കൂൾ , എൽ പി സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകര്യം , മാനേജ്മെന്റും ചേർന്ന് മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കളക്ടർക്ക് കൈമാറി . സ്കൂൾ സീനിയർ അസിസ്റ്റന്റ് മഞ്ജു കെ ചെറിയാൻ , പി റ്റി എ പ്രസിഡന്റ് മത്തായി എൻ ജെ ,അധ്യാപകരായ മഞ്ജു വർഗീസ് , ഫാ മനു ജോർജ്ജ് കെ , ജിനു ജോർജ് ,സിജോ വർഗീസ് വിദ്യാർത്ഥികളായ ജോഹൻ സി ജോൺ , വേദ ആർ കൃഷ്ണ , നിവേദ്യ മണിലാൽ എന്നിവർ സംബന്ധിച്ചു.
ചിത്രം : വയനാട് ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികൾ സമാഹരിച്ച തുക കളക്ടർക്ക് കൈമാറുന്നു.