Back To Top

September 14, 2024

തണൽ വയോജന മിത്രം വയോജനങ്ങൾക്ക്‌ ഓണക്കോടിയും , ഓണക്കിറ്റും വിതരണം ചെയ്തു.

By

 

പിറവം : പൂങ്കുന്നം എം.സി. മെട്രോ കമ്പിനിയുടെ ഭാഗമായ മെട്രോ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ കൈപ്പട്ടൂർ തണൽ വയോമിത്രം കൂട്ടായ്മയിലെ 200 ഓളം വരുന്ന അംഗങ്ങൾക്ക് ഓണക്കോടിയും , ഓണക്കിറ്റും വിതരണം ചെയ്തു . വിതരണ പരിപാടികളുടെ ഉദ്‌ഘാടനം വട്ടപ്പാറ ഓൾഡ് ഏജ് ഹോമിൽ വച്ചു അഡ്വ. അനൂപ് ജേക്കബ് എം.ൽ.എ. നിർവഹിച്ചു. വയോജനമിത്രം സംസ്ഥാന സെക്രട്ടറി കെ.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം.സി. മെട്രോ ഫൌണ്ടേഷൻ ചെയർമാൻ സജു എം.കെ. ഓണക്കിറ്റുകളുടെ വിതരണം നടത്തി. ഫൌണ്ടേഷൻ ഭാരവാഹികളായ രാജേഷ് കുമാർ, സച്ചിൻ വിജയകുമാർ, പ്രദീപ് കുമാർ കെ.യു., സജിത സി. വയോമിത്രം ഭാരവാഹികളായ ചിന്നമ്മ ജോസ്, ഗിബ്‌സൺ ജോർജ്, ബാലാജി രാജൻ, ടി.വി. കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : കൈപ്പട്ടൂർ തണൽ വയോമിത്രം കൂട്ടായ്മയിലെ അംഗങ്ങൾക്ക് ഓണക്കോടിയും , ഓണക്കിറ്റും വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്‌ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.ൽ.എ. നിർവഹിക്കുന്നു.

 

Prev Post

കിടപ്പ് രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

Next Post

കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം

post-bars