തല്പന റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും നടത്തി.
പിറവം : തുപ്പംപടി തല്പന റസിഡന്റ്‌സ് അസോസിയേഷൻ 7-മത് വാർഷികവും കുടുംബ സംഗമവും എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എ. ഡി.എം ) ടി. വിനോദ് രാജ് ഉദ്‌ഘാടനം ചെയ്തു. ഇക്കഴിഞ്ഞ കാലവർഷ കെടുതിയിൽ നാടിന് വേണ്ടി സ്തുത്യർഹമായ സേവനം നിർവഹിച്ച മുളന്തുരുത്തി അഗ്നി രക്ഷാ നിലയം, കെ.എസ്.ഇ. ബി സെക്ഷൻ ഓഫീസ് എന്നിവയെയും സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പുരസ്കാരതിന് അർഹനായ മുളന്തുരുത്തി അഗ്നി രക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ
അനിൽകുമാർ റ്റി ആർ നേയും ചടങ്ങിൽ എ. ഡി.എം. ആദരിച്ചു. 80 വയസ്സ് പിന്നിട്ട അസോസിയേഷൻ അംഗങ്ങളെ മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ആദരിച്ചു. ഇക്കഴിഞ്ഞ 10,12 ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളായ കുട്ടികൾക്കുള്ള പുരസ്‌ക്കാര വിതരണം മുളന്തുരുത്തി പോലീസ് സ്റ്റേഷൻ എസ്.എച് .ഒ മനേഷ് കെ പൗലോസ് നിർവഹിച്ചു. സ്‌കൂൾ കലാ-കായിക മത്സരങ്ങളിൽ വിജയികൾക്കും പുരസ്‌ക്കാരംഗം വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോർജ് മർക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ. ബി അസിസ്റ്റന്റ് എഞ്ചിനീയർ എ. എസ്.ചാക്കോ, അഗ്‌നി രക്ഷാ നിലയം ഓഫീസർ യൂ.ഇസ്മയിൽ ഖാൻ, കെ.പി.സുനിൽ എം.പി.ജോയി, സൂസി പീറ്റർ, ജി.പ്രദീപ്കുമാർ, പത്മിനി പരമേശ്വരൻ, മോഹൻദാസ് സി.എ., ജെസ്സി ജോണി തുടങ്ങിയവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി ഭൂപേഷ് പി.വെട്ടത്ത് സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. വി.അജികുമാർ നന്ദിയും പറഞ്ഞു. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ചിത്രം : തുപ്പംപടി തല്പന റസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എ. ഡി.എം ) ടി. വിനോദ് രാജ് ഉദ്‌ഘാടനം ചെയ്യുന്നു