സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.
പിറവം : മുളന്തുരുത്തി, വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ
ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ അധ്യക്ഷത നിർവഹിച്ചു. ട്രഷറർ പ്രൊഫ. ജോസഫ് മറ്റം അധ്യാപക ദിന സന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റർ റേച്ചൽ ജോസഫ്, പ്രിൻസിപ്പൽ ജൈന പോൾ, സ്പിരിച്വൽ ഡയറക്ടർ ഫാ. രാജു കൊളപ്പുറത്ത്, സീനിയർ അസിസ്റ്റന്റ് മേരി എൻ.ജോൺ, കെ ജി സെക്ഷൻ ഹെഡ് ലിസ സതീഷ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അധ്യാപകർക്ക് ആശംസ കാർഡുകളും സമ്മാനങ്ങളും നൽകി ആദരിച്ചു.