മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിൾ സ്വീകരിക്കുന്നു .
പിറവം : കൃഷിയിൽ കാണുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള ആദ്യ പടി എന്ന നിലയിൽ മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിൾ കൃഷി ഭവനിൽ സ്വീകരിക്കുന്നു . കഴിഞ്ഞ വർഷങ്ങളിൽ മണ്ണ് പരിശോധിച്ചവർക്കും സാമ്പിൾ നൽകാം. വിവിധ പദ്ധതികളിൽ ഉൾപ്പെട്ടവർ – പി എം കിസാൻ പദ്ധതി, ഫാം പ്ലാൻ, പ്രകൃതി കൃഷി പദ്ധതി, കൃഷികൂട്ടങ്ങൾ – എന്നിവയിലെ കർഷകർക്കും മറ്റ് കർഷകർക്കും, എല്ലാവിധ വിളകൾ ചെയ്യുന്നവരും മണ്ണ് സാമ്പിൾ ഉടനെ തന്നെ കൃഷിഭവനിൽ നൽകേണ്ടതാണ്.
മണ്ണ് ശേഖരിക്കുമ്പോൾ കൃഷിയിടത്തിലെ നാല് അതിരുകളിൽ നിന്ന് ശേഖരിക്കുക. ചെടിയുടെ ചുവട്ടിൽ നിന്നും വളമിട്ട സ്ഥലത്ത് നിന്നുമുള്ള മണ്ണ് ഒഴിവാക്കുക. ഒന്നിൽ കൂടുതൽ സർവ്വേകളിൽ കൃഷിയുള്ളവർ ഓരോ സർവ്വേയിൽ നിന്നും പ്രത്യേകമായി മണ്ണ് തരാവുന്നതാണ് തണലത്ത് വെച്ച് ഉണക്കിയ നനവില്ലാത്ത മണ്ണ് നൽകേണ്ടതാണ്. പുല്ല്, കല്ല് എന്നിവ മാറ്റി അര അടി ആഴത്തിൽ നിന്ന് മണ്ണ് എടുക്കണം. നാല് അതിരുകളിൽ നിന്നുള്ള മണ്ണ് മിക്സ് ചെയ്തു ആകെ അര കിലോ മണ്ണ് കൃഷിഭവനിൽ എത്തിക്കുക. പേര്, മേൽവിലാസം, സർവ്വേ നമ്പർ, വിളകളുടെ പേര്, വാട്സാപ്പ് മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതാണ് 2024-25 വർഷത്തെ കരം അടച്ച രസീത് കയ്യിൽ കരുതണം.