സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പനയുടെ പുസ്തകം പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും പ്രകാശിതമായി
കൂത്താട്ടുകുളം : സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പനയുടെ പുസ്തകം പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും പ്രകാശിതമായി. കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ
ധർമ്മരാജ് അടാട്ട് പുസ്തക പ്രകാശനം നിർവഹിച്ചു. എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി.ബി.രതീഷ് പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കെ.വി.കുഞ്ഞിക്കണ്ണൻ, മോഹനചന്ദ്രൻ ,കെ.പി.രാമചന്ദ്രൻ, ജോഷി സ്കറിയ,
സി.കെ.ഉണ്ണി, ഗ്രന്ഥകാരൻ ജോസ് കരിമ്പന എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ജോസ് കരിമ്പനയുടെ പുസ്തകം പോർച്ചുഗീസ് അധിനിവേശവും കേരള ക്രൈസ്തവരും ധർമ്മരാജ് അടാട്ട് പുസ്തക പ്രകാശനം ചെയ്യുന്നു.