ഇലഞ്ഞി സെന്റ് ഫിലോമിനാസ് വാർഷിക ആഘോഷം നടത്തി.
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ വാർഷിക ആഘോഷം പ്രശസ്ത സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ നിർവഹിച്ചു. വീട്ടിൽ മിണ്ടാട്ടം ഇല്ലാതായാൽ അത് സമൂഹത്തിലും കുട്ടികളിലും പ്രതിഫലിക്കുമെന്നും ഓരോരുത്തരും തങ്ങളുടെ ക്രിയാത്മകത ഇവിടെ പ്രകടിപ്പിക്കണമെന്നും ഫ്രാൻസിസ് നൊറോണ ഊന്നിപ്പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വീടും വീട്ടുകാരും അതുല്യമായ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.കെ. സജീവ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്, മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി, ജോജു ജോസഫ് , ജാസ്മിൻ ജേക്കബ്, ഷാമോൻ പി.ഇട്ടൻ, ഗീതു പാലക്കാമറ്റം, സാലി. കെ. മത്തായി, കാതറിൻ ജോജു, ക്രിസ് ജിനു പാങ്ങോട്ട്, ബേസിൽ റെനോൾ, ജസ്ബീൻ ശ്രീജി , ആൻ മരിയ ബാബു, കെസിയ എലിസബത്ത് മാത്യു എന്നിവർ പ്രസംഗിച്ചു. അറുനൂറിലേറെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ വാർഷിക ആഘോഷം പ്രശസ്ത സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ ഉദ്ഘടനം ചെയ്യുന്നു