Back To Top

July 1, 2024

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് സുറിയാനി പള്ളി പെരുന്നാളിന് വികാരി ഫാ. ജേക്കബ് കുര്യൻ ചെമ്മനം കൊടി ഉയർത്തി

കോലഞ്ചേരി :കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് സുറിയാനി പള്ളി പെരുന്നാളിന് വികാരി ഫാ. ജേക്കബ് കുര്യൻ ചെമ്മനം കൊടി ഉയർത്തി. സഹ വികാരിമാരായ ഫാ. ഗീവർഗീസ് അലക്സ്, ഫാ. കുര്യാക്കോസ് അലക്സ്, ട്രസ്റ്റിമാരായ സാജു പി. വർഗീസ്, ജോർജ് സി. കുരുവിള, സെക്രട്ടറി ജയിംസ് മലയിൽ തുടങ്ങിയവർ പങ്കെടുത്തു. പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ഏഴാം മാർത്തോമ്മയുടെ 215-ാം ഓർമപ്പെരുന്നാൾ 4,5 തീയതികളിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. 11,12 തീയതികളിൽ മാർ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമപ്പെരുന്നാളിനും ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാളിനും സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രധാന കാർമികത്വം വഹിക്കും. ഇന്നും (1) നാളെയും രാവിലെ 7ന് കുർബാന, വൈകിട്ട് 6ന് പ്രാർഥന, മാർത്തോമ്മാ ശ്ലീഹായുടെ ഓർമ ദിനമായ 3ന് രാവിലെ 7ന് കുർബാന, വൈകിട്ട് 6ന് പ്രാർഥന. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയുടെ കൃതജ്ഞതാ ദിനാചരണം തുടർന്നു നടക്കും. 4ന് രാവിലെ 7ന് കുർബാന, വൈകിട്ട് 5.30ന് ഏഴാം മാർത്തോമ്മയുടെ കബറിങ്കലേക്കുള്ള തീർഥയാത്രയ്ക്ക് സ്വീകരണം നൽകും. തുടർന്ന് പ്രാർഥന, അനുസ്‌മരണ പ്രഭാഷണം, ധൂപ പ്രാർഥന. 5ന് രാവിലെ 7.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ കുർബാന, പ്രസംഗം, കബറിങ്കൽ ധൂപ പ്രാർഥന, ഗ്ലൈഹിക വാഴ്‌വ്. 6മുതൽ 10വരെ ദിവസവും രാവിലെ കുർബാനയും വൈകിട്ട് പ്രാർഥനയുമുണ്ടാകും. 11ന് രാവിലെ 7ന് കുർബാന, വൈകിട്ട് 6ന് മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യ കാർമികത്വത്തിൽ പ്രാർഥന, പ്രസംഗം, പ്രദക്ഷിണം, ഗ്ലൈഹിക വാഴ‌്. 12ന് രാവിലെ 6ന് പ്രാർഥന, 6.30ന് കുർബാന, 9.30ന് മാർ ക്രിസോസ്റ്റമോസിന്റെ കാർമികത്വത്തിൽ കുർബാന, ധൂപ പ്രാർഥന, പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം, പ്രദക്ഷിണം, ഗ്ലൈഹിക വാഴ്‌വ്. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുന്നാം ശ്രാദ്ധപ്പെരുന്നാളും ഇതോടൊപ്പം നടക്കും.

Prev Post

അശാസ്ത്രീയമായ തടയണ; മാമ്മലശ്ശേരിയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി

Next Post

ഞാറ്റുവേല കൃഷി ആരംഭിച്ചു.

post-bars