Back To Top

December 30, 2025

അനശ്വര നടൻ ശ്രീനിവാസനെ അനുസ്മരിച്ചു  

 

പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം അന്തരിച്ച പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അനുസ്മരിച്ചു. ഡോ. ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോജു ജോസഫ് പ്രമേയം അവതരിപ്പിച്ചു. ശ്രീകല സോംകുമാർ മഹാനടനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. ഡോ.സെൽവി സേവ്യർ, സാലി കെ. മത്തായി, ക്രിസ് ജിനു പാങ്ങോട്ട്, ലക്ഷ്മി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ആദരാഞ്ജലികളർപ്പിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച ശ്രീനിവാസനെ അനുസ്മരിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ ശ്രീകല സോംകുമാർ പ്രസംഗിക്കുന്നു.

 

Prev Post

ക്രിസ്മസ് – ന്യൂഇയർ മേള

Next Post

മുളക്കുളം തിരുവീശങ്കുളത്ത് തിരുവാതിര ഉത്സവത്തിന് കൊടിയേറി

post-bars