മുളക്കുളം തിരുവീശങ്കുളത്ത് തിരുവാതിര ഉത്സവത്തിന് കൊടിയേറി
പിറവം: പാലച്ചുവട് മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ആറാട്ട് മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രം തന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരി കൊടിയേറ്റി.
മേൽശാന്തി പൂത്തോട്ട ലാലൻ ശാന്തി, സുധീഷ് ശാന്തി എന്നിവർ സഹകാർമികരായി. ക്ഷേത്ര ഭരണസമിതി ചെയർമാൻ അജയ് പുത്തുൻപുര, ജനറൽ സെക്രട്ടറി പി.സി. വിനോദ് തുടങ്ങിയവരും സമിതിയംഗങ്ങളും ഭക്തരും പങ്കെടുത്തു.
ആറു ദിവസത്തെ ഉത്സവം ധനുമാസത്തിലെ തിരുവാതിര ദിനമായ ജനുവരി മൂന്നിന് ആറാട്ടോടെ സമാപിക്കും. ഉത്സവച്ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മണയത്താറ്റ് ദിനേശൻ നമ്പൂതിരി, മേൽശാന്തി ലാലൻ ശാന്തി എന്നിവർ കാർമികത്വം നൽകും.
ക്ഷേത്രത്തിൽ നിത്യധ്വജം സ്ഥാപിക്കുന്നതിനുള്ള പണികൾ നടക്കുന്നതിനാൽ തിരുവാതിര ഉത്സവം താന്ത്രിക ചടങ്ങുകൾ മാത്രമായാണ് നടത്തുന്നത്. കൊടിമരസ്ഥാനത്ത് ആചാരവിധിപ്രകാരം തേക്കിൻറെ ധ്വജ സ്തംഭം സ്ഥാപിച്ച് ചെമ്പിൻ്റെ പറ കളിറക്കിക്കഴിഞ്ഞു. മാർച്ച് 20-നാണ് ധ്വജപ്രതിഷ്ഠ. ധ്വജപ്രതി ഷ്ഠയുമായി ബന്ധപ്പെട്ട് വീണ്ടും ഉത്സവമടക്കം പന്ത്രണ്ടുദിവസത്തെ വിവിധ ചടങ്ങുകളുണ്ട്. ധ്വജപ്രതിഷ്ഠയെ തുടർന്ന് പുത്തൻ കൊടിമരത്തിൽ കൊടിയേറി,
വീണ്ടും ആറുദിവസത്തെ ഉത്സവമുണ്ട്. അതിനാലാണ് തിരുവാതിര ഉത്സവം ആർഭാടരഹിതമായി നടത്തുന്നതെന്ന് ക്ഷേത്രസമിതി ഭാരവാഹികളായ അജയ് പുത്തൻപുരയിൽ, പി.സി. വിനോദ് എന്നിവർ അറിയിച്ചു. കൊടിയേറ്റിനെ തുടർന്ന് ദീപാരാധന, ശ്രീഭൂതബലി, പ്രസാദ ഊട്ട് എന്നിവയുണ്ടായി. ഉത്സവച്ചടങ്ങുകളുടെ ഭാഗമായി ദിവസവും രാവിലെ വിശേഷാൽ പൂജകൾ, കലശാഭിഷേകം, ശ്രീഭൂത ബലി, ഉച്ചപ്പൂജ വൈകീട്ട് ദീപാരാധന, തുടർന്ന് വിളക്ക്, പ്രസാദ ഊട്ട് എന്നിവയുണ്ട്. അഞ്ചാം ഉത്സവമായ ജനുവരി രണ്ടിനാണ് വലിയവിളക്ക്. ജനുവരി മൂന്നിന് വൈകീട്ടാണ് ആറാട്ട്. തുടർന്ന് താലപ്പൊലി ഘോഷയാ ത്രയുണ്ടാകും.
ചിത്രം: തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരി കൊടിയേ
റ്റുന്നു.
