Back To Top

November 7, 2024

സ്‌കൂൾ കായിക മേളയിൽ സ്പോർട്സ് ആയുർവേദ ടീം

By

 

 

പിറവം : കേരള സ്കൂൾ കായിക മേളയിൽ മത്സരം നടക്കുന്ന 15

വേദികളിലും സ്പോർട്സ് ആയുർവേദ ടീം മികച്ച സേവനം നൽകി വരുന്നു. ബാഡ്മിന്റൺ , ജൂഡോ , ഫുട്ബോൾ,ത്രോ ബാൾ സോഫ്റ്റ്‌ ബോൾ , വോളീബാൾ , ഹാൻഡ്‌ബാൾ, ഖോ -ഖോ , ബോക്സിങ് , പവർ ലിഫ്റ്റിംഗ് , ഫെൻസിങ് , ക്രിക്കറ്റ്‌ , അക്വാട്ടിക് സ് എന്നീ മത്സരങ്ങൾക്ക് പുറമെ ഭിന്നശേഷി കുട്ടികൾക്കായുള്ള അത് ലറ്റിക്സ് , ഫുട്ബോൾ , ഹാൻഡ് ബോൾ എന്നീ മത്സരങ്ങളിലായി പങ്കെടുത്ത 228 ഓളം കുട്ടികൾക്ക് സ്പോർട്സ് ആയുർവേദ ടീം മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കി.

മത്സരത്തിനിടയിലുണ്ടായ കുഴ തെന്നൽ, വിവിധതരം പേശി, സന്ധി, അസ്ഥി ക്ഷതങ്ങൾ എന്നിവയ്ക്ക് മികച്ച രീതിയിൽ തന്നെ മെഡിക്കൽ സേവനം നൽകി കായികതാരങ്ങളെ മത്സരങ്ങൾക്കിടയിൽ സന്നദ്ധരാക്കുവാൻ സ്പോർട്സ് ആയുർവേദ ടീമിന് കഴിഞ്ഞു. ഏറ്റവും കൂടുതൽ കായികതാരങ്ങൾ ചികിത്സ തേടിയെത്തിയത് ജൂഡോ മത്സരം നടന്ന കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ ആയിരുന്നു.

2024 സെപ്റ്റംബർ 25 മുതൽ തൃശ്ശൂരിൽ വച്ച് നടന്ന ഖേലോ ഇന്ത്യ ജൂഡോ വിമൻസ് ലീഗ് നാഷണൽ മത്സരത്തിൽ പരിക്കുപറ്റി മെഡൽ നഷ്ടമായെങ്കിലും കേരള ഇൻസ്റ്റിറ്റ്യൂട്ട് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച് തൃശൂരിലെ സ്പോർട്സ് ആയുർവേദ ചികിത്സയ്ക്കുശേഷം സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണ്ണ മെഡൽ നേടി ദേശീയതലത്തിൽ മത്സരിക്കാനുള്ള അവസരം തൃശൂർ ജില്ലയിലെ ചാഴൂർ ജൂഡോ അക്കാഡമിയിലെ ദേവിക, ഐശ്വര്യ പി, ഐശ്വര്യ എൻ എന്നീ വിദ്യാർത്ഥിനികൾക്ക് ലഭിക്കുകയും ചെയ്തു. നവംബർ 11 വരെ നടക്കുന്ന എല്ലാ മത്സര ഇനങ്ങൾക്കും സ്പോർട്സ് ആയുർവേദയുടെ മെഡിക്കൽ സപ്പോർട്ട് ഉറപ്പാക്കുന്നതിനായി വിവിധ ജില്ലകളിൽ നിന്നുമുള്ള സ്പെഷ്യലിസ്റ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, നേഴ്സ്, ഫിസിയോതെറാപിസ്റ്റ്, നഴ്സിംഗ് അസ്സിസ്റ്റന്റ്സ്, മൾട്ടി പർപ്പസ് ഹെൽത്ത്‌ വർക്കർ , അറ്റൻഡർ എന്നിവർ ഉൾപ്പെടുന്ന 120 ആരോഗ്യ പ്രവർത്തകരെയും അവർക്കുള്ള താമസ സൗകര്യവും നാഷണൽ ആയുഷ് മിഷൻ കേരളയും ഭാരതീയ ചികിത്സാ വകുപ്പും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് , കോട്ടക്കൽ വി. പി.എസ്. വി ആയുർവേദ കോളേജ് ,ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജ് എന്നിവയും പങ്കെടുക്കുന്നു.

 

ചിത്രം : കേരള സ്കൂൾ കായിക മേളയിൽ മത്സരം നടക്കുന്നതിനിടയിൽ പരിക്കേറ്റ കുട്ടിയെ സ്പോർട്സ് ആയുർവേദ ടീം അംഗങ്ങൾ പരിശോധന നടത്തുന്നു.

 

Prev Post

സൗജന്യ മെഡിക്കൽ ക്യാമ്പ് .

Next Post

പിറവം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ എംഎൽഎ ഓഫീസിലേക്ക് എ.ഐ.വൈ.എഫ് മാർച്ച്‌ നടത്തി

post-bars