സോപാന സംഗീതം അരങ്ങേറ്റം നടത്തി
പിറവം: സോപാന സംഗീതജ്‌ഞൻ ഊരമന രാജേന്ദ്ര മാരാരുടെ ശിക്ഷണത്തിൽ ഷഡ്‌കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയിൽ സോപാന സംഗീതം അഭ്യസിച്ചവരുടെ അരങ്ങേറ്റം നടന്നു. ഷീജ വിജയകുമാർ, വിജയകുമാർ മോളത്ത്, എസ്. സന്തോഷ് കുമാർ, സി.കെ .മോഹനൻ, വി.ജി.ദിനേശ് എന്നിവരാണു ഒരു വർഷത്തോളം നീണ്ട പരിശീലനം പൂർത്തിയാക്കി അരങ്ങിലെത്തിയത്. കേന്ദ്ര സാംസ്കാരിക മന്ത്രാല യത്തിന്റെ സഹകരണത്തോടെ ഗോവിന്ദമാരാർ സ്‌മാരക കലാസമിതിയുടെ 2023 ലെ പദ്ധതിയുടെ ‘ഭാഗമായാണു സോപാന സംഗീത പരിശീലനം നടന്നത്. കലാസമിതി ഭാരവാഹികളായ ജോർജ്.എസ്.പോൾ, കെ.ജയചന്ദ്രൻ നായർ, പി.പി.രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.