കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടപ്പിലാക്കിയ ഫാം പ്ലാൻ പദ്ധതിയിൽ മില്ലറ്റ് കൃഷി വിളവെടുത്തു.
ഇലഞ്ഞി : കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടപ്പിലാക്കിയ ഫാം പ്ലാൻ പദ്ധതിയിൽ മില്ലറ്റ് കൃഷി വിളവെടുത്തു. മുത്തോലപുരം മലയിൽ ബേബി എന്ന കർഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്. ആദ്യ സീസണിൽ കൃഷി തുടങ്ങിയതിനാൽ മികച്ച വിളവ് ലഭിച്ചതായി കർഷകൻ അഭിപ്രായപ്പെട്ടു. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.ജോസഫ്, കൃഷി ഓഫീസർ എൽദോസ് എബ്രഹാം, കൃഷി അസിസ്റ്റന്റ് എ.എസ്.സുഗന്തിമോൾ എന്നിവർ പങ്കെടുത്തു.
ഫോട്ടോ : ഇലഞ്ഞി നടന്ന ചോളകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ നിർവഹിക്കുന്നു.
