Back To Top

December 31, 2024

എസ്എൻഡിപി കാക്കൂർ ശാഖ ഗുരുദേവ മണ്ഡപത്തിൻ്റെ ഭണ്ഡാരത്തിൻ്റെ താഴ്തകർത്ത് മോഷണം.

By

കൂത്താട്ടുകുളം : എസ്എൻഡിപി കാക്കൂർ ശാഖ ഗുരുദേവ മണ്ഡപത്തിൻ്റെ

ഭണ്ഡാരത്തിൻ്റെ താഴ്തകർത്ത് മോഷണം. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കൂത്താട്ടുകുളം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ശിവഗിരി തീർത്ഥാടന കാലമായതിനാൽ ഭണ്ഡാരത്തിൽ

അയ്യായിരത്തിന് മുകളിൽ തുക ഉണ്ടാകാമെന്ന് ഭാരവാഹികൾ പറഞ്ഞു.

 

ഒരാഴ്ച മുമ്പ് കാക്കൂർ വെട്ടിമൂട്ടിൽ മുട്ടത്തറ ജോർജിന്റെ വീട്ടിൽ സൂക്ഷിചിരുന്ന 150 കിലോയോളം റബ്ബർ ഷീറ്റ് മോഷണം പോയിരുന്നു. ആറു മാസത്തിനിടെ പ്രദേശത്ത് വിവിധയിടങ്ങളിൽ മോഷണം നടന്നതായി പരാതിയുണ്ട്. റബർ, കുരുമളക് ഉൾപ്പെടെ കാർഷിക ഉൽപ്പന്നങ്ങളും മോട്ടർ പമ്പ് സെറ്റുമാണ് മോഷണം പോയത്.

തിരുമാറാടിയിൽ കടകൾ കുത്തിത്തുറന്നും മോഷണം നടന്നിരുന്നു.

Prev Post

തദ്ദേശ ഭരണ സ്ഥാപനങ്ങൾ മൺപാത്ര ഉപയോഗം പ്രോത്സാഹിപ്പിക്കണം : കെ. എം. എസ്.…

Next Post

യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം…

post-bars