ബി പി സി കോളജിലെ സിൽവർ ജുബിലി മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം
പിറവം : ബി പി സി കോളജിലെ സിൽവർ ജുബിലി മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം സെപ്തംബർ 21 ശനിയാഴ്ച്ച നടക്കും. ലോകമെമ്പാടുമുള്ള പൂർവ്വ വിദ്യാർത്ഥികളും മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുമായി ആയിരത്തോളം പേർ പങ്കെടുക്കും. സംഗമം കോളേജ് മാനേജർ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും.. സ്ഥാപക പ്രിൻസിപ്പലായ പ്രൊഫ. ബേബി എം വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും. കോളേജിൽ നിന്ന് ആദ്യം പഠിച്ചിറങ്ങിയ 1998 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളെ സംഗമത്തിൽ ആദരിക്കും. മാധ്യമ പ്രവർത്തനം, സിനിമ,സാഹിത്യം, മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, കോമേഴ്സ്, ഇലക്ട്രാണിക്സ് മുതലായ മേഖലകളിൽ അവാർഡുകളും അംഗീകാരവും നേടിയ പൂർവ്വ വിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കുവെക്കും. പൂർവ്വവിദ്യാർത്ഥികളുടെ ഗാനമേളയും വിവിധ കലാപരിപാടികളും പരിപാടിയെ വർണ്ണാഭമാക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ബേബി പോൾ പറഞ്ഞു. രാവിലെ 10 മണി തൊട്ട് വൈകുന്നേരം 4 വരെ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം നടക്കുക.