ടി.എച്ച്.മുസ്തഫയെ അവസാനമായി കാണാൻ ശ്രേഷ്ഠ ബാവ എത്തി.
കോലഞ്ചേരി:കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവും മുൻ മന്ത്രിയുമായിരുന്ന ഹാജി ടി.എച്ച് മുസ്തഫയെ അവസാനമായി കാണുവാൻ യാക്കോബായ സഭയുടെ കാതോലിക്കാ ശ്രേഷ്ഠ അബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 ഓടെ എത്തി. ഏലിയാസ് മാർ അത്താനേ സിയോസ് മെത്രാപ്പോലീത്തായും, യാക്കോബായ സഭാ ട്രസ്റ്റി തമ്പു തുലകൻ തുടങ്ങിയവർ ശ്രേഷ്ഠ ബാവയ്ക്കൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബാവയുമായി ഹൃദയബന്ധം പുലർത്തിയിരുന്ന ഹാജി ടി.എച്ച് മുസ്തഫയെ രോഗാവസ്ഥയിൽ കാണാൻ ഇതിന് മുമ്പും ബാവ മാറമ്പള്ളിയിലെ വീട്ടിൽ എത്തിയിരുന്നു. 5 തവണ എം.എൽ.എയായ ടി.എച്ച് കുന്നത്തുനാട്ടിൽ 4 തവണ എം.എൽ.എ യായും അതിൽ ഒരു തവണ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മന്ത്രിസഭയിലെ ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.