Back To Top

October 10, 2024

സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ യൂണിറ്റ് വാർഷികം നടത്തി.        

By

 

പിറവം : കേരള സ്റ്റേറ്റ് സർവ്വീസ് പെർന്ഷനേഴ്സ് അസ്സോസിയേഷൻ പിറവം യുണിറ്റ് വാർഷിക സമ്മേളനവും നവാഗതർക്ക് വരവേൽപ്പും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു .പിറവം മണ്ഡലം പ്രസിഡണ്ട് വി.വി സത്യൻ അദ്ധ്യക്ഷത വഹിച്ചു. പിറവം മണ്ഡലം യു.ഡി.എഫ് . ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം പിറവം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അരുൺ കല്ലറക്കൽ എന്നിവർ ചേര്‍ന്ന് നവാഗതരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മറ്റിയംഗം തോമസ് മല്ലിപ്പുറം രക്ഷാധികാരി വർക്കി വള്ളവത്താട്ടിൽ ,കൗൺസിലർ ബബിത ശ്രീജി, ബേബി തോമസ്, ലൗലി ജോസഫ്, ഇ സി ജോർജ്, പി സി ജോർജ് , എം സി തങ്കച്ചൻ, സി.പി. ചിന്നമ്മ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി വി സത്യൻ (പ്രസിഡന്റ്) എം സി തങ്കച്ചൻ (സെക്രട്ടറി) സി വി മോഹനൻ( ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

 

ചിത്രം : കേരള സ്റ്റേറ്റ് സർവ്വീസ് പെർന്ഷനേഴ്സ് അസ്സോസിയേഷൻ പിറവം യുണിറ്റ് വാർഷിക സമ്മേളനം മുൻ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം നടത്തി.

Next Post

കേരള കോൺഗ്രസ് അറുപതാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

post-bars