സീനിയർ സിറ്റസൺ ലഹരിവിരുദ്ധ ജാഥ
പിറവം : സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സീനിയർ സിറ്റിസൺ പിറവം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് പള്ളിക്കവലയിൽ നിന്ന് ലഹരിവിരുദ്ധ ജാഥ നാഡസ്ക്കും. തുടർന്ന് പിറവം ബസ്സ്റ്റാൻറിൽ നടക്കുന്ന പൊതുസമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യും. പിറവം പോലീസ് എസ.എച്ചൂ ഓ. ഇന്ദ്രരാജ് ലഹരി വിരുദ്ധ സന്ദേശം നല്കും. നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം, പ്രസ് ക്ലബ് പ്രസിഡണ്ട് എം.ടി. പൗലോസ്, വി.എൻ. ലോചനൻ വി.ആർ. രാജു എന്നിവർ പ്രസംഗിക്കും.