പേപ്പതി മുതല്‍ പാഴൂര്‍ വരെയുള്ള ഭാഗത്തെ വളവുകള്‍ ഒഴിവാക്കി നിർമ്മിക്കാൻ – പ്രാഥമിക പഠനങ്ങള്‍ക്കായി 4 ലക്ഷം രൂപ അനുവദിച്ചു.
പിറവം : തൃപ്പൂണിത്തുറ – പിറവം സംസ്ഥാനപാതയില്‍ പേപ്പതി മുതല്‍ പാഴൂര്‍ വരെയുള്ള ഭാഗത്തെ വളവുകള്‍ ഒഴിവാക്കി നിവര്‍ത്തുന്നതിന് വേണ്ടി പ്രാഥമിക പഠനങ്ങള്‍ക്കായി 4 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കും . ടെണ്ടര്‍ എടുക്കുന്ന ഏജന്‍സി റോഡിന്റെ അലൈന്‍മെന്റും മറ്റ് ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികളും ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഡി.പി.ആർ. തയ്യാറാക്കുന്നത്. ഡി.;പി.ആർ. എടുത്ത ശേഷം സര്‍ക്കാരില്‍ സമര്‍പ്പിച്ചു അംഗീകാരം നേടാനുള്ള തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് എം.എല്‍.എ പറഞ്ഞു. അപകട സാധ്യതയുള്ള 6 വളവുകളാണ് നിവര്‍ത്തേണ്ടത്. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിലൂടെ ഈ മേഖലയില്‍ ഗതാഗതം കൂടുതല്‍ സൗകര്യപ്രദമായിരിക്കും. നേരത്തെ പേപ്പതി മുതല്‍ പാഴൂര്‍ വരെയുള്ള ഭാഗത്തെ വളവുകള്‍ ഒഴിവാക്കി നിവര്‍ത്തുന്നതിന് വേണ്ടി ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിനായി തുക ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് എംഎല്‍.എ നിവേദനം നല്‍കുകയും എം.എല്‍.എ-യുടെ ബഡജറ്റ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.