ടി കെ തോമസിനെ അനുസ്മരിച്ചു.
പിറവം: സിപിഐ എം പിറവം മുൻ ലോക്കൽ സെക്രട്ടറി പ്രഫ. ടി കെ തോമസ് അനുസ്മരണം ജില്ല കമ്മിറ്റി അംഗം എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ പി സലിം അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബി രതീഷ്, സി കെ പ്രകാശ്, കെ ആർ നാരായണൻ നമ്പൂതിരി ,സോമൻ വല്ലയിൽ, ഏലിയാമ്മ ഫിലിപ്പ്, സംസാരിച്ചു