Back To Top

September 3, 2024

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത ദമ്പതികളെ രാമമംഗലം പൊലീസ് പിടി കൂടി .

By

 

പിറവം : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത ദമ്പതികളെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മണീടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കഴിഞ്ഞ 13ന് മുക്കുപണ്ടം പണയപ്പെടുത്തി 73000 രൂപ തട്ടിയെടുത്ത കേസിൽ മുളന്തുരുത്തി പാമ്പ്ര ചാരു വിളയിൽ മുരളി (52) ഭാര്യ ബിന്ദു (50) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് രണ്ടര പവൻ തൂക്കം വരുന്ന രണ്ട് മുക്കുപണ്ടത്തിൽ നിർമ്മിച്ച വളകളാണ് പണയപ്പെടുത്തിയത്. സ്ഥാപനത്തിൽ ഉരച്ച് നോക്കുന്ന പരിശോധനയിൽ തിരിച്ചറിയാനാകാത്ത വിധം സ്വർണ്ണം കനത്തിൽ പൂശിയതായിരുന്നു വള. കഴിഞ്ഞ ദിവസം പണമിടപാടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇത്തരത്തിൽ സ്വർണ്ണം പണയത്തിൽ തട്ടിപ്പു നടന്നതായി വന്ന പോസ്റ്റിനെ തുടർന്ന് സ്ഥാപന

ഉടമ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.

അതി വിദഗ്ദ്ധമായി സ്വർണ്ണം പൂശിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഇവരുടെ ആധാർ കാർഡിലെ അഡ്രസിൽ നടത്തിയ പരിശോധനയിൽ വ്യാജമാണെന്ന് ബോദ്ധ്യമായതോടെ പരാതി നൽകി. റൂറൽ എസ്.പി വൈഭവ് സക്സേനയുടെ നിർദ്ദേശത്തിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കോട്ടയം ജില്ലയിൽ ഒളിവിൽ കഴിഞ്ഞു വന്ന ദമ്പതികളെ പിടികൂടിയത്. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന വൻ മാഫിയയുടെ കണ്ണികളാണ് ഇവരെന്ന് സൂചനയുണ്ട്. വ്യാജ ആധാർ കാർഡ് നിർമ്മിച്ചയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. മുളന്തുരുത്തി രാമമംഗലം മേഖലകളിലും പ്രതികൾ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. രാമമംഗലം പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ വി., എസ്.ഐ ടി.എൽ. ജയൻ, എസ്.സി.പി.ഒമാരായ മിനി അഗസ്റ്റിൻ, പോൾ കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം പൂർത്തിയാക്കാനാണ് പൊലീസ് നീക്കം

.

Prev Post

എം.എസ്.ജോസഫിനെ ആദരിച്ചു

Next Post

കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

post-bars