റെയിൽവേ വികസനം ജനസദസ് മുളന്തുരുത്തിയിൽ ഒക്ടോബർ 1 ന് :- ഫ്രാൻസിസ് ജോർജ് എം.പി
പിറവം :- റയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി ഒക്ടോബർ ഒന്നാം തീയതി ഉച്ചകഴിഞ്ഞ് 1.30 ന് കാഞ്ഞിരമറ്റം 2.30ന് മുളന്തുരുത്തി 3.30 ന് ചോറ്റാനിക്കര എന്നീ റയിൽവേ സ്റ്റേഷനുകളിൽ ജനസദസ് സംഘടിപ്പിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. അനൂപ് ജേക്കബ് എം.എൽ.എ ജനസദസ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, റയിൽവേ ഉദ്യോഗസ്ഥർ, എന്നിവ സംബന്ധിക്കും. പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് സ്വീകരിക്കുന്നതാണന്നും എം.പി. പറഞ്ഞു.