Back To Top

December 14, 2024

കക്കാട് ശ്രീപുരുഷമംഗലത്ത് വിശ്വരൂപ ദര്‍ശന മഹോത്സവത്തിന് ഒരുക്കങ്ങളായി .

By

 

പിറവം : പിറവം കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രത്തില്‍ വിശ്വരൂപ ദര്‍ശന മഹോത്സവത്തിന് ഒരുക്കങ്ങളായി. ധനു ഒന്ന് (ഡിസംബര്‍ 16) മുതല്‍ 18 വരെ (ജനുവരി രണ്ട്) യാണ് ഉത്സവം. വിശ്വരൂപം പ്രതിഷ്‌ഠയായുള്ള അപൂർവം വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ വിശ്വരൂപ ഗോളക ചാർത്തിയുള്ള ദർശനമാണ് പ്രധാനം. പരിപാടികൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. മഹോത്സവത്തോടനുബന്ധിച്ച് നിത്യേന വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. മഹാഭാരത യുദ്ധാരംഭത്തില്‍ ഭഗവാന്‍ അര്‍ജുനന് വിശ്വരൂപം കാണിച്ചു കൊടുത്തതിനെ അനുസ്മരിപ്പിക്കുന്നതാണ് വിശ്വ രൂപ ഭാവത്തിലുളള ശ്രീകൃഷ്ണ പ്രതിഷ്ഠയിുളള ക്ഷേത്രത്തിലെ വിശ്വ രൂപദര്‍ശന മഹോത്സവം. വിശ്വരൂപ ഗോളക ചാര്‍ത്തിയാണ് ഈ ദിവസങ്ങളില്‍ ദര്‍ശനം. രാവിലെ ഉഷ: പൂജ കഴിഞ്ഞ് 6 ന് നട തുറക്കുന്നതോടെ ആരംഭിക്കുന്ന ദര്‍ശനം 11 വരെ തുടരും. വൈകീട്ട് 5.30 മുതല്‍ രാത്രി 8 വരെയാണ് ദര്‍ശനം. യുദ്ധ നാളുകളില്‍ ഭഗവാന്‍ കഴിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന ‘ദധ്യന്നം’എന്ന നിവേദ്യമാണ് പ്രധാന വഴിവാട്. വര്‍ഷത്തില്‍ ഈ 18 ദിവസം മാത്രമെ ഈ നിവേദ്യമുളളു. വിശ്വരൂപ ദര്‍ശന മഹോത്സവത്തിന് മുന്നോടിയായി 15 ന് വൈകീട്ട് ദീപാരാധനയെ തുടര്‍ന്ന് വിശ്വരൂപ ഗോളക ശ്രീലകത്തേയ്ക്ക് എഴുന്നളളിക്കും. ഞായറാഴ്ച പുലര്‍ച്ചേ ദര്‍ശനം ആരംഭിക്കും. വിശ്വരൂപ ദർശന മഹോത്സവത്തിൻറെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ഭരണസമിതി പ്രസിഡൻ്റ് ആർ.പ്രശാന്ത്, സെക്രട്ടറി പ്രമോദ് കുമാർ കെ.എം, ദേവസ്വം മാനേജർ ശ്രീജിത്ത് ചൂരവേലിൽ, ട്രഷറർ സി.എൻ വിനീത് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

 

ചിത്രം: കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം.

Prev Post

നെച്ചൂർ സുരേഷ് വിഹാറിൽ പി.ആർ നാരായണപിള്ള (86) നിര്യാതനായി.

Next Post

പിറവം നഗരസഭാ കേരളോത്സവം ആരംഭിച്ചു .

post-bars