പി.ആർ വർക്ക് കൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല: ഫ്രാൻസിസ് ജോർജ് എം.പി
പിറവം : പി.ആർ വർക്ക് കൊണ്ട് ഇല്ലാത്ത കാര്യങ്ങൾക്ക് പ്രചരണം കൊടുത്ത് ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതിയ ഇടതു സർക്കാരിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് ആയപ്പോൾ സർക്കാർ പരസ്യങ്ങൾ ഇടതുമുന്നണിയുടെ പരസ്യ പ്രചരണത്തിനായി ഉപയോഗിച്ചു. നിത്യചെലവിന് പണമില്ലാതെ വിഷമിക്കുന്ന കാലത്താണ് സർക്കാർ ഇത്തരം പ്രവൃത്തികൾ ചെയ്തത്.കഴിഞ്ഞ 10 വർഷക്കാലമായി സംസ്ഥാനത്ത് ഭരണo നടത്തിവരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുളള സർക്കാരിന്റെ അഴിമതിക്കും ധിക്കാരത്തിനും ജനങ്ങൾ കരുതി വച്ച വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നത്.
പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് പാർട്ടി കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച നിലപാടുകൾക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും മൽസരിച്ച 8 സീറ്റിൽ 7 ലും വലീയ വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു.
