Back To Top

December 30, 2024

പിറവത്ത്‌ അധ്യാപകനെതിരെയുള്ള പോക്സോ കേസ് നടപടി ക്രമങ്ങൾ വേഗത്തിലാക്കണം -ബി.ജെ.പി. മണ്ഡലം സമിതി പോലീസിൽ പരാതി നൽകി.

By

 

 

പിറവം : പിറവത്ത്‌ എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകൻ്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥിനി നൽകിയ പോക്സോ നടപടിക്രമങ്ങൾ വേഗത്തിലാക്കി പ്രതിയെ നിയമത്തിനു മുന്നിൽ എത്തിച്ചു പരമാവധി ശിക്ഷ ലഭിക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി പിറവം മണ്ഡലം സമിതിയും പഞ്ചായത്ത്‌ / മുൻസിപ്പൽ സമിതി അംഗങ്ങളും ജില്ലാ സമിതി അംഗങ്ങളും പോലീസിന് പരാതി നൽകി.

ബിജെപി പിറവം മണ്ഡലം പ്രസിഡന്റ്‌ സിജു ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ബിജിമോൻ സി കെ, സെക്രട്ടറി ശശി മാധവൻ, മറ്റ് ഭാരവാഹികളായ ഷീജ പരമേശ്വരൻ, റോയ് എബ്രഹാം, കെ ജി മോഹനൻ, പൊന്നപ്പനാചാരി, സാബു ആലക്കൻ, എം സി വിനോദ്, രാജേഷ്, പ്രദീപ് കുമാർ, രഞ്ജിത് ടി ആർ, എന്നിവരുദ്വേ നേതൃത്വത്തിൽ എത്തിയാണ് പോലീസിൽ പരാതി നൽകിയത്.

 

ചിത്രം : പിറവത്ത്‌ അധ്യാപകനെതിരെയുള്ള പോക്സോ കേസ് നടപടി ക്രമങ്ങൾ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടു ബി.ജെ.പി. മണ്ഡലം സമിതി പിറവം പൊലീസിന് പരാതി കൈമാറുന്നു. .

 

Prev Post

അപകടത്തിൽ പരുക്കറ്റ് ചികിൽസയിലിരുന്ന വിദ്യാർഥിനി മരിച്ചു.

Next Post

പിറവം ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ രാക്കുളിത്തിരുനാൾ

post-bars