Back To Top

December 7, 2024

പിറവത്ത്‌ അധ്യാപകനെതിരെ പോക്സോ കേസ്

By

 

 

പിറവം: വിദ്യാർത്ഥിനിയുടെ പരാതിയിൽ പിറവത്തെ ഒരു പ്രമുഖ

എയിഡഡ് സ്‌കൂളിലെ അധ്യാപകനെതിരെ പിറവം പൊലിസ്

പോക്സോ കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകനായ ബെന്നി വി വർഗീസിനെതിരെയാണ് പൊലിസ് കേസെടുത്തത്. കഴിഞ്ഞ മാസം 14 ന് രാത്രിയാണ് സംഭവം. രാമമംഗലത്ത് നടന്ന ഉപജില്ല സ്കൂൾ കലോത്സവ ശേഷം മത്സരാർത്ഥികളെ വീട്ടിൽ കൊണ്ടുപോയി വിടുന്നതിനിടെ അധ്യാപകൻ ഉപദ്രവിച്ചതായാണ് മൊഴി. ഒപ്പം യാത്ര ചെയ്തിരുന്ന

അമ്മയേയും കുട്ടിയേയും ഇറക്കിവിട്ട ശേഷം രണ്ടാമത്തെ കുട്ടി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവം.

പെൺകുട്ടിയുടെ മൊഴിയെടുത്ത പിറവം പൊലിസ് വെള്ളി രാത്രി എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവം നടന്ന സ്ഥലം മുളന്തുരുത്തി സ്റ്റേഷനൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. പെൺകുട്ടി വിവരം കൂട്ടുകാരെ അറിയിക്കുകയും തുടർന്ന് പൊലീസിൽ മൊഴി നൽകുകയമായിരുന്നു.ഇതിനിടെ വിദ്യാർത്ഥിനിയുടെ പരാതിയിൽ പോക്സോ കേസ് എടുത്ത ബെന്നി വർഗീസിനെ അറസ്റ്റ് ചെയ്യണമെന്നും സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇടതു യുവജന സംഘടനകൾ പിറവത്ത് മാർച്ചും പ്രതിഷേധയോഗവും നടത്തി. മിനി സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച മാർച്ച് പിറവം സ്വകാര്യ ബസ് സ്റ്റാൻ്റിനു മുന്നിൽ സമാപിച്ചു.യോഗം വൈ.എഫ്ഐ. ബ്ലോക്ക് പ്രസിഡൻ്റ്

എസ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ആർ കെ അമൽ അധ്യക്ഷനായി.വിമൽ ചന്ദ്രൻ ,സോമൻ വല്ലയിൽ, സോജൻ ജോർജ് അനന്തു വേണുഗോപാൽ, കെ സി തങ്കച്ചൻ വിപിൻ ജോർജ്, മനു ടി ബേബി, എൽദോസ് ബെന്നി എന്നിവർ സംസാരിച്ചു.

 

 

ചിത്രം -പിറവത്ത് ഇടത് യുവജന സംഘടനകളുടെ മാർച്ചും പ്രതിഷേധയോഗവും വൈ.എഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ്

എസ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

ഇലഞ്ഞി സെന്റ് ഫിലോമിനസിൽ ക്രിസ്തുമസ് കരോൾ ഗാനപാലനം         

Next Post

ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി…

post-bars