ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിനും പോലീസിനും എതിരെ പിറവത്ത് പോലീസ് സ്റ്റേഷൻ മാർച്ചു നടത്തി.
പിറവം : കോൺഗ്രസ് ജനപ്രതിനിധികളെയും പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ചു കൊണ്ടിരിക്കുന്ന സിപിഎം ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിനും പോലീസിനും എതിരായി ഡിസിസി ആഹ്വാനം ചെയ്തിരിക്കുന്ന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി പിറവം പോലീസ് സ്റ്റേഷൻ മുമ്പിലേക്ക് പിറവം – മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്തനേതൃത്വത്തിൽ മാർച്ച് നടത്തി. പിറവം ഇന്ദിരാഭവനിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി പിറവം പോലീസ് സ്റ്റേഷന് 100 മീറ്റർ മുമ്പെ പോലീസ് തടഞ്ഞു. തുടർന്ന്പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. പിന്നീട് നടന്ന പ്രതിഷേധ യോഗത്തിൽ പിറവം ബ്ലോക്ക് പ്രസിഡൻറ് പി.സി ജോസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കെ ആർ ജയകുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി കെ ആർ പ്രദീപ് കുമാർ ,ട്രഷറർ കെ കെ സോമൻ ,മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ആർ ഹരി,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജയ സോമൻ , മണീട് പഞ്ചായത്ത് പ്രസിഡൻറ് പോൾ വർഗീസ്, തോമസ് മല്ലിപ്പുറം, അരുൺ കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.